പത്തനംതിട്ടയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് അപകടത്തില്‍പ്പെട്ടു; മൂന്ന് മരണം

തമി‍ഴ്നാട്ടിലെ ഡിണ്ടിഗലിനു സമീപം സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു.

പത്തനംതിട്ടയില്‍ നിന്ന് ബംഗളുരുവിലേക്ക് പോയ ബസ്സാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍പെട്ട ബസില്‍ നിന്ന് പുറത്തിറങ്ങവെ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു.

കട്ടപ്പന നരിയമ്പാറ കല്ലൂരാത്ത് കെ.കെ. രാജൻ (67), മനോരമ ഏജന്റ് കോട്ടയം മുണ്ടക്കയം പറത്താനം മൂന്നാനള്ളിയിൽ സണ്ണി ജോസഫിന്റെ മകൻ ജിനു മോൻ ജോസ് (28), കൊല്ലം അഞ്ചാലുമ്മൂട് ചിറ്റിലക്കാട്ട് തെക്കേതിൽ ബൈജു (ഷാജി) എന്നിവരാണ് മരിച്ചത്.

പത്തിലേറെപ്പേർക്കു പരുക്കുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News