ചെങ്ങന്നൂരില്‍ ആവേശത്തിരയിളക്കി വിഎസ്

പുന്നപ്ര വയലാര്‍ സമരനായകന്‍ വി എസ് അച്ചുതാനന്ദന്‍ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാനു വേണ്ടി പ്രചാരണത്തിനിറങ്ങി. കോണ്‍ഗ്രസിനെയും ബിജെപിയെയും നിശിതമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു വി എസിന്റെ പ്രചാരണം.

പ്രായം തളര്‍ത്തിയിട്ടില്ലാത്ത വിപ്ലവപ്പോരാളി വി എസ് അച്ചുതാനന്തന്‍ സജി ചെറിയാനുവേണ്ടി പ്രചാരണത്തിനെത്തിയപ്പോള്‍ ഏവരും ആവേശത്തിലായി. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ വെണ്‍മണി പഞ്ചായത്തിലായിരുന്നു ആദ്യ സ്വീകരണം.

വന്‍ജനാവലിയായിരുന്നു വി എസിനെക്കാണാനും വി എസിന്റെ പ്രസംഗം കേള്‍ക്കാനുമായി തടിച്ചു കൂടിയത്. കോണ്‍ഗ്രസിനെയും ബിജെപിയെയും നിശിതമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു വി എസിന്റെ പ്രസംഗം.

അഴിമതിയുടെ കാര്യത്തില്‍ രണ്ട്‌പേരും ഒരുപോലെയാണെന്നും ബിജെപി രാജ്യം കുട്ടിച്ചോറാക്കുമ്പോള്‍ കൊണ്‍ഗ്രസിന് അത് തടയാനാവുന്നില്ലെന്നും വി എസ് കുറ്റപ്പെടുത്തി.

ചെങ്ങന്നൂര്‍ ടൗണില്‍ നടന്ന പ്രചാരണപ്പരിപാടിയിലും നൂറ് കണക്കിന് പ്രവര്‍ത്തകരാണ് എത്തിച്ചേര്‍ന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അദ്ധ്യക്ഷനായ പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News