നിപ്പ വൈറസ്; മരണം 9; മരിച്ചവരില്‍ പനി ബാധിച്ചവരെ പരിചരിച്ച നഴ്‌സും; സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ്പ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.

പനി ബാധിച്ചവരെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സും ചെമ്പനോട സ്വദേശിയുമായ ലിനിയാണ് മരിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാതെ സംസ്‌കരിച്ചു. പനി പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.

അതേസമയം, കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് മൂന്നുപേര്‍ വീതം മരിച്ചു. കൂട്ടാലിട സ്വദേശി ഇസ്മായില്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

ചികിത്സയില്‍ കഴിയുന്ന ഏഴ് പേരില്‍ രണ്ട് പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. 25 പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്.

പേരാമ്പ്ര ഉള്‍പ്പെടെയുളള പനിബാധിത സ്ഥലങ്ങള്‍ കേന്ദ്രസംഘവും ആരോഗ്യമന്ത്രി കെ.കെ ശൈലജയും തിങ്കളാഴ്ച സന്ദര്‍ശിക്കും.

വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് സംസ്ഥാനമാകെ ജാഗ്രത നിര്‍ദേശം നല്‍കി. രോഗ ലക്ഷണവുമായി എത്തുന്നവരുടെ രക്തസ്രവ പരിശോധന നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News