ഹിറ്റ്‌ലറുടെ മരണം; ഒടുവില്‍ ഉത്തരമായി; സത്യം പറഞ്ഞത് പല്ലുകള്‍

പാരീസ്: അഡോള്‍ഫ് ഹിറ്റ്‌ലറുടെ അന്ത്യമെങ്ങനെയെന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരം. ഹിറ്റ്‌ലറുടെ പല്ലുകളാണ് സത്യം കണ്ടെത്താന്‍ തെളിവായത്.

സയനൈഡ് കഴിച്ചശേഷം അദ്ദേഹം സ്വയം വെടിവച്ച് മരിക്കുകയായിരുന്നുവെന്നാണ് ഫ്രഞ്ച് ഗവേഷകനായ ഫിലിപ്പ് ഷാര്‍ലിയും സംഘവും സ്ഥിരീകരിച്ചത്. മോസ്‌കോയിലായിരുന്നു ഹിറ്റ്‌ലറുടെ അവസാനത്തെ ശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്നത്.

പരാജയം ഉറപ്പായതോടെ 1945 ഏപ്രില്‍ 30ന് ബര്‍ലിനിലെ ഭൂഗര്‍ഭ അറയിലായിരുന്നു കാമുകി ഇവാ ബ്രൗണിനൊപ്പമുള്ള ആത്മഹത്യ.

ആത്മഹത്യ ചെയ്തില്ലെന്നും ശത്രുക്കള്‍ക്കു പിടികൊടുക്കാതെ മുങ്ങിക്കപ്പലില്‍ രക്ഷപ്പെടുകയായിരുന്നെന്നുമുള്ള നവനാസി പ്രചാരണത്തിനിടയിലാണ് ഗവേഷകരുടെ കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here