വിവാഹവേദിയില്‍ വരന്റെ മസില്‍ ഷോ #WatchVideo

വിവാഹവേദിയില്‍ വരന്റെ മസില്‍ ഷോ. സംഭവം സത്യമാണ്.

വ്യത്യസ്തമായ കാഴ്ചയ്ക്ക് വരന്‍ തന്നെ മുന്നില്‍ നിന്നപ്പോള്‍ മസില്‍ ഷോയുടെ വീഡിയോയും വൈറലായി. കട്ട ജിമ്മനായ വരനാണ് അതിഥികള്‍ക്ക് മുമ്പില്‍ മസിലുകാട്ടാന്‍ തയ്യാറായത്.

വരനൊപ്പം കൂട്ടുകാരായ ജിമ്മന്‍മാര്‍ കൂടി സംഘടിച്ചതോടെ ബോഡി ബില്‍ഡിങ് ഷോ കണ്ടുനിന്നവര്‍ കൂടുതല്‍ ആഘോഷമാക്കി. മ്യൂസിക് വിത്ത് മസില്‍ ഷോ കണ്ട് നാട്ടുകാര്‍ കൈയ്യടിച്ചെങ്കിലും വധുവിന്റെ മുഖത്തുനിന്ന് നാണം മാറിയില്ല.

കല്യാണച്ചെക്കന്‍ ജിമ്മനായാല്‍ വിവാഹവേദി ഇങ്ങനെയിരിക്കുമെന്നാണ് ഷോ കണ്ട നാട്ടുകാരുടെയും ബന്ധുക്കളുടെയും ആത്മഗതം. രസകരമായ വിവാഹ വിഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News