‘രക്ഷിക്കണേ..’ അലറി വിളിച്ച് മോഹന്‍ലാല്‍

മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ അണിയിച്ചൊരുക്കുന്ന അഡ്വെഞ്ചര്‍ ത്രില്ലറായ നീരാളിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു.

വര്‍ഷങ്ങള്‍ക്കു ശേഷം നാദിയയും മോഹന്‍ലാലും ജോഡികളായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പാര്‍വതി നായര്‍ നൈന എന്ന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു.

ദിലീഷ് പോത്തന്‍, നാസര്‍ എന്നിവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. നവാഗതനായ സാജു തോമസി ന്റേതാണ് തിരക്കഥയും സംഭാഷണവും.

സ്റ്റീഫന്‍ ദേവസി സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു. ഗാന രചന: റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ, പി.ടി ബിനു. മൂണ്‍ഷോട്ട് എന്റര്‍ന്റെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മാണം.

ചിത്രം ജൂണ്‍ 14ന് റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here