അഭിനയ ചക്രവര്‍ത്തി, മലയാളത്തിന്റെ സ്വന്തം ലാലേട്ടന് പിറന്നാള്‍ മധുരം

മലയാളികള്‍ മറക്കാത്ത ദിനമാണ് മെയ് 21. അഭിനയ ചക്രവര്‍ത്തി, മലയാള സിനിമയുടെ ആറാം തമ്പുരാന്‍ മോഹന്‍ലാലിന്റെ അല്ല. ലാലേട്ടന്റെ ജന്മദിനമാണിന്ന്.

മോഹന്‍ലാലിന്റെ 58ാം ജന്മദിനാണിത്. പ്രേമവും കുറുമ്പും ഗൗരവവുമെല്ലാം തുളുമ്പുന്ന ആ ചെരിഞ്ഞ നടത്തം മലയാളിക്ക് പ്രിയങ്കരമായിട്ടും മൂന്ന് പതിറ്റാണ്ടോളമാവുന്നു. വിശ്വനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ പുത്രനായി 1960 മെയ് 21നാണ് മോഹന്‍ലാലിന്റെ ജനനം.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ഇന്നു ട്രെയിലറെത്തിയ നീരാളി വരെ ലാല്‍ അണിഞ്ഞ വേഷങ്ങള്‍ നിരവധിയാണ് എണ്‍പതുകളെ പ്രണയതീവ്രമാക്കിയതില്‍ മോഹന്‍ലാലെന്ന നടന്റെ പങ്ക് വലുതാണ്.

ഇന്ദുചൂടനും ആറാം തമ്പുരാനും ആടു തോമയും ഏറ്റവുമൊടുവില്‍ പുലിയൂരിനെ വിറപ്പിച്ച പുലിമുരുകനും കൂടുംബത്തെ സ്‌നേഹിച്ച ജോര്‍ജ്കുട്ടിയും അങ്ങനെ എണ്ണിയാല്‍ തീരാത്തത്ര കഥാപാത്രങ്ങള്‍… അതിലേറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയനും ഭീമനും എല്ലാമതില്‍ വരും.

മലയാളിയുടെ നടനവിസ്മയത്തിന് ഒരായിരം ജന്മദിനാശംസകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here