പകര്‍ച്ചപ്പനി; മലപ്പുറത്തും ജാഗ്രതാനിര്‍ദേശം

പകര്‍ച്ചപ്പനിയില്‍ മലപ്പുറത്തും ജാഗ്രതാനിര്‍ദേശം.

ജില്ലയില്‍ നാലുപേരുടെ മരണം നിപ്പാ ബാധിച്ചെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. ജില്ലയിലെ ആശുപത്രികളില്‍ പനിബാധിച്ചെത്തുന്നവരെ കൂടുതല്‍ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുത്രിയില്‍ മരിച്ച മലപ്പുറം സ്വദേശികള്‍ക്കുകൂടി നിപ്പാബാധിച്ചെന്ന് സംശയിക്കുന്നുണ്ട്. ഇവരുടെ രക്തസാമ്പിളുകള്‍ മണിപ്പാലിലെ ലാബില്‍ പരിശോധനക്കയച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് മലപ്പുറം ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലയിലെ ആശുപത്രികളില്‍ പനി ബാധിച്ചെത്തുന്നവരെ കൂടുതല്‍ നിരീക്ഷിക്കുമെന്ന് ഡി എം ഒ ഡോ. സക്കീന അറിയിച്ചു.

റംസാനായതിനാല്‍ പഴവര്‍ഗങ്ങള്‍ കഴിക്കുന്നതില്‍ സൂക്ഷ്മത പാലിക്കാനും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്. പക്ഷിമൃഗാദികള്‍ കടിച്ച പഴം പൂര്‍ണമായും ഒഴിവാക്കണം.

പനി ബാധിച്ചാലുടന്‍ ആശുപത്രിയില്‍ ചികില്‍സതേടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അവലോകനയോഗവും ചേര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here