ശോഭനാ ജോര്‍ജ്ജിനെ പരസ്യമായി അപമാനിച്ച എംഎം ഹസ്സനെതിരെ കേസ്

ആലപ്പുഴ: ശോഭനാ ജോര്‍ജ്ജിനെ പരസ്യമായി അപമാനിച്ച കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനെതിരെ വനിതാ കമീഷന്‍ കേസെടുത്തു. ശോഭനാ ജോര്‍ജ്ജ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വച്ചായിരുന്നു ഹസ്സന്റെ പ്രസ്താവന.

91ല്‍ വിജയകുമാറിനെ കുറുക്കുവഴിയിലൂടെ വെട്ടിയാണ് ശോഭനാ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയായതെന്നും അതിന്റെ പിന്നാമ്പുറം ക്യാമറക്ക് മുന്‍പില്‍ പറയാന്‍ കഴിയില്ലന്നുമാണ് ഹസ്സന്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here