പാര്‍വതിയും നിത്യാ മേനോനുമല്ല; പൃഥ്വിയുടെ നായികയായി വാമിഖ ഗബ്ബി

പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന പുതിയ മലയാള ചിത്രമാണ് നയന്‍. 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജിന്റെ സ്വതന്ത്ര നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് പൃഥ്വിയും ഭാര്യ സുപ്രിയയും ഈ ചിത്രം നിര്‍മ്മിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായാണ് നയന്‍ ഒരുക്കുന്നതെന്നാണ് അറിയുന്നത്.

ചിത്രത്തിലെ നായിക ആരെന്നുളളത് സമൂഹമാധ്യമങ്ങളില്‍ എല്ലാവരും ചോദിച്ചിരുന്നൊരു കാര്യമാണ്. നായികയായി പാര്‍വതി, നിത്യാ മേനോന്‍ തുടങ്ങിയ നടിമാരുടെ പേരുകളാണ് കൂടുതലായും പറഞ്ഞു കേട്ടിരുന്നത്.

എന്നാല്‍ ഇതിനെല്ലാം മറുപടിയായി പൃഥ്വി തന്നെ ചിത്രത്തിലെ നായികയെ കാണിച്ചുകൊണ്ടുളള പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ്.

ബേസില്‍ ജോസ്ഫ് സംവിധാനം ചെയ്ത ഗോദയില്‍ ടൊവിനോയുടെ നായികയായ വാമിഖ ഗബ്ബിയാണ് നയനില്‍ നായികയാവുന്നത്. പൃഥ്വിരാജ് തന്നെയാണ് നയനിലെ വാമിഖയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News