ആതുര സേവനത്തിനിടയിൽ ജീവൻ നൽകേണ്ടി വന്ന ലിനി നമ്മുടെയെല്ലാം നൊമ്പരം; ആദരാഞ്ജലികൾ അര്‍പ്പിച്ച് മുഖ്യമന്ത്രി

ആതുര സേവനത്തിനിടയിൽ ജീവൻ നൽകേണ്ടി വന്ന ലിനി നമ്മുടെയെല്ലാം നൊമ്പരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നിപാ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടയിൽ ജീവന്‍ വെടിയേണ്ടി വന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്സ് ലിനിക്ക് ആദരാഞ്ജലികൾ അര്‍പ്പിക്കുന്നുവെന്നും തന്റെ ചുമതല ആത്മാര്‍ത്ഥമായി നിര്‍വഹിക്കുന്നതിനിടയിലാണ് ലിനിക്ക് ഈ ദുര്യോഗമുണ്ടായതെന്നത് ഏറെ ദുഖകരമാണെന്നും ലിനിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ കേരളമൊന്നാകെ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി തന്‍റെ ഫേസ് ബുക്ക് പേജിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News