രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്ക് നേരെ പോലീസ് അതിക്രമം; നടുറോഡില്‍ വെച്ച് മുടിക്കുത്തിന് പിടിച്ച്‌ വലിച്ചു; തള്ളി മാറ്റി; സംഭവം ഇങ്ങനെ

ജമ്നാനഗര്‍: രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്ക് നേരെ പോലീസിന്‍റെ കെെയ്യേറ്റ ശ്രമം. രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ ജഡേജയെയാണ് ഗുജറാത്തില്‍ വെച്ച്  പൊലീസ് ഉദ്യോഗസ്ഥന്‍ കെെയ്യേറ്റം ചെയ്യാന്‍  ശ്രമിച്ചത്.

റീവയുടെ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് അപകടമുണ്ടായതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് റീവയെ തള്ളിമാറ്റുകയും മുടിക്കുത്തില്‍ പിടിക്കുകയും ചെയ്തു.

തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചുമാറ്റുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവം നടക്കുന്ന സമയക്ക് റീവയ്ക്കൊപ്പം ജഡേജയുടെ മാതാവും കാറിലുണ്ടായിരുന്നു.

റീവയ്ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കിയതായും പോലീസുകാരനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.

Dailyhunt

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News