സിസ്റ്റര്‍ ലിനി പ്രചോദനമാണ്; കേരളത്തില്‍ വന്ന് നിപ്പാ വൈറസ് ബാധിതരെ പരിചരിക്കാന്‍ തയ്യാറാണെന്ന് ഡോ. കഫീല്‍ ഖാന്‍; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി

സിസ്റ്റര്‍ ലിനി പ്രചോദനമാണെന്നും കേരളത്തില്‍ വന്ന് നിപ്പാ വൈറസ് ബാധിതരെ പരിചരിക്കാന്‍ തയ്യാറാണെന്ന് ഡോ കഫീല്‍ ഖാന്‍. കേരളത്തില്‍ ഭീതി പടര്‍ത്തുന്ന നിപ്പാവൈറസ് പടര്‍ന്ന് പിടിക്കുമ്പോ‍ഴാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനം അനുഷ്ഠിക്കാൻ അവസരം ഒരുക്കണമെന്ന്  മുഖ്യമന്ത്രി പിണറായിയോട് അഭ്യർത്ഥിച്ച് ഡോ. കഫീൽ ഖാൻ തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചത്. ഇതിനു പിന്നാലെ ഡോ. കഫീൽ ഖാൻ  മുഖ്യമന്ത്രി പിണറായി സ്വാഗതം ചെയ്തു.

വൈദ്യശാസ്ത്രരംഗത്ത് സ്വന്തം ആരോഗ്യമോ ജീവന്‍പോലുമോ പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടര്‍മാരുണ്ട്. അവരില്‍ ഒരാളായാണ് ഞാന്‍ ഡോ. കഫീല്‍ഖാനെയും കാണുന്നതെന്നും ഡോക്ടര്‍ക്ക് കേരളത്തിലേക്ക് സ്വാഗതമെന്നും പിണറായി പ്രതികരിച്ചു.

കേരളത്തിന് പുറത്തു ജോലിചെയ്യുന്ന മലയാളികളായ ചില പ്രഗത്ഭ ഡോക്ടര്‍മാര്‍ ഇതിനകം തന്നെ കോഴിക്കോട്ടെത്തിയിട്ടുണ്ടെന്നും അവരോടെല്ലാം കേരള സമൂഹത്തിന് വേണ്ടി നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News