ചെങ്ങന്നൂരില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ്; തീരുമാനത്തെ മുന്നണി പ്രവേശനവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് മാണി

കോട്ടയം: ചെങ്ങന്നൂരില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനം.

മാണിയുടെ വസതിയില്‍ ചേര്‍ന്ന ഉപസമിതി യോഗത്തിലാണ് തീരുമാനം. എന്നാല്‍ മുന്നണി പ്രവേശനവുമായി ഈ തീരുമാനത്തിന് ബന്ധമില്ലെന്നും മണി പറഞ്ഞു.

യുഡിഎഫ് നേതാക്കള്‍ കഴിഞ്ഞ ദിവസം പാലായിലെത്തി മാണിയുമായി കൂടിക്കാഴ്ച നടത്തിയതാണ് നിലപാട് മാറ്റത്തിന് പിന്നില്‍.

ദേശീയ തലത്തില്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് ചെങ്ങന്നൂരില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചതെന്ന് മാണി പറഞ്ഞു.

രണ്ട് മണിക്കൂര്‍ നീണ്ട സബ് കമ്മറ്റി ചര്‍ച്ചയില്‍ ജോസഫ് വിഭാഗം ശക്തമായ നിലപാട് സ്വീകരിച്ചത് യുഡിഎഫിനോടുള്ള എതിര്‍പ്പ് പ്രകടമാക്കിയ ജോസ് കെ മാണി അനുനയിപ്പിക്കാന്‍ സാധിച്ചതാണ് ഒടുവില്‍ ചെങ്ങന്നൂരില്‍ യുഡിഎഫിലേക്ക് അടുക്കാന്‍ നിര്‍ണ്ണയകമായത്.

എന്നാല്‍ ഈ തീരുമാനത്തെ മുന്നണി പ്രവേശനവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും കെ എം മാണി വ്യക്തമാക്കി.

അടുത്ത ദിവസം യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കായി ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് എം കണ്‍വന്‍ഷന്‍ നടത്തും.

നേരത്തെ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ തീരുമാനം എടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് തീരുമാനം 10 പേരടങ്ങുന്ന ഉപസമിതിക്ക് വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News