സാങ്കേതികവിദ്യയില്‍ അത്ഭുതം തീര്‍ക്കുന്ന എറണാകുളം സ്വദേശിയെ ഗൂഗിള്‍ നേരിട്ട് ക്ഷണിച്ചു; പക്ഷെ അഭിഷേകിന് പറക്കാനാകില്ല; എംബസിയുടെ നടപടികള്‍ വിലങ്ങുതടിയാകുന്നതിങ്ങനെ

ഗൂഗിളിന്റെ ക്ഷണം ലഭിച്ചെങ്കിലും എംബസി വിസ നിഷേധിച്ചതിനാൽ എറണാകുളം സ്വദേശിയായ അഭിഷേകിന്റെ യാത്ര തടസ്സപ്പെട്ടിരിക്കുകയാണ്.

അന്തർദേശീയ തലത്തിൽ ഗൂഗിൾ നടത്തിയ മത്സരത്തിൽ വിജയിച്ച കേരളത്തിൽ നിന്നുള്ള വ്യക്തി കൂടിയാണ് ഈ 17 കാരൻ. അനുമതി തേടി വീണ്ടും എംബസിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അഭിഷേകും കുടുംബവും.

കുട്ടിയായിരിക്കുമ്പോൾ തന്നെ കമ്പ്യൂട്ടറായിരുന്നു അഭിഷേകിന്റെ ഉറ്റ കൂട്ടുകാരൻ അഭിഷേകിന് കമ്പ്യൂട്ടറിനോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞ പിതൃസഹോദരൻ മനോജായിരുന്നു അഭിഷേകിനെ സാങ്കേതിക വിദ്യയുടെ ലോകത്തെത്തിച്ചത്. ഗൂഗിൾ വർഷംതോറും നടത്തിവരാറുള്ള ഓപ്പൺ സോഴ്സ് ഡവലപ്പ്മെന്റ് മത്സരത്തിലാണ് അഭിഷേക് പങ്കെടുത്തത്.

25 കമ്പനികൾ തെരഞ്ഞെടുത്തും വിജയികളിൽ 16 പേരാണ് ഇന്ത്യയിൽ നിന്നുള്ളത്. കേരളത്തിൽ നിന്ന് ആദ്യമായി അഭിഷേകും പട്ടികയിൽ ഇടം പിടിച്ചു. തുടർന്ന് അമേരിക്കയിലെ ഗൂഗിൾ ആസ്ഥാനം സന്ദർശിക്കാൻ ഗൂഗിൾ അഭിഷേകിനെ ക്ഷണിച്ചു.

എല്ലാ സഹായങ്ങളുമായി ഗൂഗിൾ എത്തിയിട്ടും യുഎസ് എംബസി വിസ നിഷേധിച്ചെന്ന് അഭിഷേക് പറയുന്നു. വിസയ്ക്കും യാത്രയ്ക്കുള്ള സകല ചിലവും ഗൂഗിളാണ് വഹിക്കുന്നത്.

അഭിഷേകിന്റെ ഈ നേട്ടത്തിൽ സന്തോഷത്തിലാണ് ഈ കുടുംബമെങ്കിലും വിസ നിഷേധിച്ചത് ഇവരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here