മമതാ ബനാര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുകയെന്നതാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ബംഗാളില്‍ മമതയുടെ ഭരണത്തിനെതിരെ ജനകീയ പ്രതിരോധമുയര്‍ന്നു വരികയാണ്. കര്‍ണാടകയില്‍ ബിജെപി അധികാരം തട്ടിയെടുക്കുന്നത് തടയാന്‍ ആയത് സ്വാഗതാര്‍ഹമെന്നും യെച്ചൂരി വ്യക്തമാക്കി.
40 പേരാണ് ബംഗാളിലെ മമതാ സര്‍ക്കാര്‍ സഹായത്തോടെയുള്ള തൃണമൂല്‍ ആക്രമത്തില്‍ കൊല്ലപ്പെട്ടതെന്നും, മമതാ ജനാധിപത്യത്തിന്റെ ചാമ്പ്യന്‍ ചമയുന്നത് കാപട്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കോണ്‍ഗ്രസ് എംഎല്‍എയെ റിസോര്‍ട്ടുകളില്‍ നിന്ന് പുറത്തിറക്കിയാല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചേനെ എന്ന അമിത്ഷായുടെ പ്രതികരണം ബിജെപിയുടെ നിലപാട് തുറന്നുകാണിക്കുകയാണെന്നും യെച്ചൂരി ദില്ലിയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here