തൂത്തുക്കുടി വെടിവെപ്പ്: ഭരണകൂട ഭീകരതയുടെ ഉത്തമ ഉദാഹരണമാണെന്ന് രാഹുല്‍ ഗാന്ധി; അക്രമങ്ങള്‍ക്കു സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്ന് രജനീകാന്ത്; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തൂത്തുക്കുടി: തൂത്തുക്കുടിയില്‍ നടന്ന പ്രക്ഷോഭത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് മൂന്നു ലക്ഷം രൂപയും സഹായധനം നല്‍കും. ഇതോടൊപ്പം മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും.

കനത്ത മലീകരണവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റിനെതിരെ ആയിരക്കണക്കണക്കിന് പ്രദേശവാസികള്‍ നടത്തിയ മാര്‍ച്ചിനു നേരെയാണ് പൊലീസ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ 9 പേര്‍ കൊല്ലപ്പെടുകയും പത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

സമരക്കാരെ വെടിവച്ചു കൊന്ന പൊലീസ് നടപടിയെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നടന്‍ രജനീകാന്തും രംഗത്തെത്തി.

തൂത്തുക്കുടി വെടിവപ്പ് ഭരണകൂട ഭീകരതയുടെ ഉത്തമ ഉദാഹരണമാണെന്നും നീതിക്ക് വേണ്ടി പോരാടിയതിനാണ് സര്‍ക്കാര്‍ ഒന്‍പതുപേരെ വെടിവച്ചു കൊലപ്പെടുത്തിയതെന്നും രാഹുല്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ സംഭവിച്ചതെന്നും ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ക്കു സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്നും രജനീകാന്ത് കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News