നിപ്പ വൈറസ്: പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി; വൈറസ് ബാധ നിയന്ത്രിക്കാന്‍ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്

തിരുവനന്തപുരം: നിപ്പ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുന്‍കരുതല്‍ എടുക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണമെങ്കിലും പരിഭ്രാന്തിക്ക് ഒരടിസ്ഥാനവുമില്ല. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, പരിഭ്രാന്തി പരത്തുന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഇത്തരം പ്രചാരണങ്ങളില്‍ നിന്ന് എല്ലാവരും മാറിനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിന് പുറത്തുനിന്ന് അടിസ്ഥാനമില്ലാത്ത ഒരുപാട് പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വരുന്നുണ്ട്.

ഇത്തരം പ്രചാരണങ്ങളില്‍ നാം കുടുങ്ങിപ്പോകരുത്. ഭീതിയുണ്ടാക്കുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത് കേരളത്തിന്റെ പൊതുതാല്‍പര്യത്തിന് ഹാനികരമാണെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News