ലിനി നമ്മുടെയെല്ലാം നൊമ്പരമാണ്; ലിനിക്ക് ആദരാജ്ഞലി അര്‍പ്പിച്ച്‌ യുണൈറ്റഡ് നേ‍ഴ്സസ് അസോസിയേഷന്‍

ലിനിയുടെ മരണത്തിൽ യുണൈറ്റഡ് നേ‍ഴ്സസ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലായൂണിറ്റ് അനുശോചിച്ചു. തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തിന് മുന്നിൽ നടന്ന പരിപാടിയിൽ നിരവധി നേ‍ഴ്സുമാരാണ് പങ്കെടുത്തത്.

മെ‍ഴുതിരി നാളം തെളിയിച്ചാണ് തിരുവനന്തപുരത്തെ യുണൈറ്റഡ് നേ‍ഴ്സസ് അസോസിയേഷന്‍ അംഗങ്ങള്‍ ലിനിയുടെ ഓർമയിൽ പങ്കുചേര്‍ന്നത്. ലിനിയുടെ വിയോഗത്തെ ഒരിക്കലും മരണമെന്ന മൂന്ന് അക്ഷരം കൊണ്ട് വിശേപ്പിക്കാനാവില്ല, ഒരു തരത്തില്‍ ഇതാണ് രക്തസാക്ഷിത്വം.

ആതുരസേവനത്തിനിടെ ജീവിന്‍ വെടിഞ്ഞ ലിനിയുടെ കുടുംബത്തിന് സർക്കാര്‍ 25 ലക്ഷം രൂപ ഉടന്‍ അനുവദിക്കണമെന്നും കുടുംബത്തിലെ ഒരംഗത്തിന് ഗവണ്മെന്റ് ജോലി നല്‍കി സഹായിക്കണമെന്നും യുഎന്‍എ പ്രതിനിധികളള്‍ ആവശ്യപ്പെട്ടു

നിപ്പാ വൈറസ് ബാധിച്ച് പേരാമ്ബ്ര താലൂക്ക് ആശുപത്രിയില് ചികിത്സ തേടിയെത്തിയ സാബിത്ത് എന്നയാളെ മടികൂടാതെ പരിചരിച്ചപ്പോഴാണ് ലിനിയും രോഗ ബാധിതയായി മരിച്ചത്. നേഴ്സുമാർ മാലാഖമാരാണെന്ന് പൊതുവേ പറയാറുണ്ട്. എന്നാൽ ആ വാക്ക് അന്വർത്ഥമാക്കിയിരിക്കുകയാണ് ലിനി. ​

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here