പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു; ഇടുക്കി സ്വദേശി പിടിയില്‍

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ്‌ പിടിയില്‍. കുഞ്ചിത്തണ്ണി സ്വദേശിയെ രാജാക്കാട്‌ പൊലീസാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച കേസിലാണ്‌ കുഞ്ചിത്തണ്ണി പോത്തുപാറ കുന്നത്താല്‍ വീട്ടില്‍ നിധിന്‍ അറസ്റ്റിലായത്‌. 20 കാരനായ യുവാവ്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായുള്ള രക്ഷിതാക്കളുടെ പരാതിയിലാണ്‌ രാജാക്കാട്‌ പൊലീിന്റെ നടപടി .

എസ്‌.ഐ അനൂപ്‌ മോന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌. പലപ്പോഴായി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി നിധിന്‍ മൊഴി നല്‍കി. അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News