യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ മുൻകൈയെടുത്തതിന് മുഖ്യമന്ത്രിക്ക് പാത്രിയാർക്കിസ് ബാവയുടെ അഭിനന്ദനം

കേരളത്തിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്തതിനെ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കിസ് ബാവ അഭിനന്ദിച്ചു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് പാത്രിയാർക്കീസ് ബാവ ഇക്കാര്യമറിയിച്ചത്. സഭാവിശ്വാസികളിൽ ബഹുഭൂരിഭാഗവും തർക്കങ്ങൾ പരിഹരിച്ചു സമാധാനപരമായി മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി കൂടിക്കാ‍ഴ്ചയിൽ പറഞ്ഞു.

സമാധാന ശ്രമങ്ങൾ ബാവ തുടരണമെന്നും ഇക്കാര്യത്തിൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. കോടതിവിധികൾ ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തിൽ നിന്ന് വരേണ്ടതാണെന്ന് പാത്രിയാർക്കീസ് ബാവ പറഞ്ഞു.

സമാധാനത്തിനുവേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് ബാവ മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

3 ദിവസത്തെ സന്ദർഷനത്തിനെത്തിയ പാത്രിയാർക്കിസ് ബാവ നാളെ ദില്ലിയിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയുമായും കൂടിക്കാ‍ഴ്ച നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News