‘കാലിൽ ഐസ് വച്ചിരിക്കും, ഡ്രസ്സ് മാറി ഡാൻസ് കളിക്കും’; കാണുന്ന നമുക്ക് പേടിയാണ് ആ കാ‍ഴ്ച; വേദിയില്‍ തകര്‍ത്താടുമ്പോള്‍ ദുല്‍ഖറിന്‍റെ ഗ്രീന്‍ റൂമിലെ കാ‍ഴ്ച ഹൃദയ ഭേദകം

‘അലാവുദീന്റെ ഡ്രെസ്സും ഇട്ടു കാലിൽ ഐസ് വച്ചിരിക്കും ‘അമ്മ മഴവില്ല്’ ഗ്രീൻ റൂമിൽ. അപ്പോൾ തന്നെ ഡ്രെസ്സും മാറി അതെ കാലും വച്ചു ഡാൻസ് കളിക്കാനും പോകും. കാണുന്ന നമുക്കെ പേടിയുള്ളൂ..’ ദുൽഖറിനെ കുറിച്ച് മമ്മൂട്ടിയുടെ പേഴ്സനൽ കോസ്റ്റ്യൂമറായ അഭിജിത്തിന്റെ കുറിപ്പാണിത്.

അമ്മ ഷോയുടെ ഡാൻസ് റിഹേഴ്സലിനിടെ കാലിന് പറ്റിയ പരിക്കുകള്‍ വകവെയ്ക്കാതെ ഷോയില്‍ ആദ്യാവസനം നിറഞ്ഞുനിന്ന ദുൽക്കറിന്‍റെ വേദനയെക്കുറിച്ചും ഏറ്റെടുത്ത പരിപാടിയോടുള്ള ആത്മാര്‍ത്ഥയെക്കുറിച്ചും അഭിജിത് എ‍ഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഷോയില്‍ സ്കിറ്റും  രണ്ടു നൃത്തങ്ങളുമായിരുന്നു ദുല്‍ക്കറിന്‍റെ ഐറ്റം. സകിറ്റിനും ഡാന്‍സിനുമിടെയില്‍ ഗ്രീന്‍ റൂമില്‍ ഇരുന്ന് വേദന കടിച്ചമര്‍ത്തുന്നതും തുടര്‍ന്ന് സദസ്സിനുമുന്നില്‍ വേദന മറന്ന് തകര്‍ന്നാടുന്നതും അഭിജിത് പറയുന്നു. അഭിതിത് ഇങ്ങനെ കുറിക്കുന്നു…  ‘ഗ്രീൻ റൂമിൽ അലാവുദീന്റെ ഡ്രെസ്സും ഇട്ടു കാലിൽ ഐസ് വച്ചിരിക്കും. അപ്പോൾ തന്നെ ഡ്രെസ്സും മാറി അതെ കാലും വച്ചു ഡാൻസ് കളിക്കാനും പോകും. കാണുന്ന നമുക്കെ പേടിയുള്ളൂ.

രണ്ടാഴ്ച മുമ്പായിരുന്നു മലയാളികളുടെ പ്രിയതാരത്തിന് കാലിന് പരുക്കേറ്റത്. പരുക്ക് പൂർണമായും ഭേദമാകാതെയാണ് ദുല്‍ക്കര്‍ മതിമറന്ന് ആടിയത്. തന്‍റെ വേദനയെക്കുറിച്ച് ആരാധകര്‍ക്ക് സൂചന നല്‍കാന്‍ പോലും നടന്‍ തയ്യാറിയില്ല.

വേദനകള്‍ മറന്ന് താന്‍ ഏറ്റെടുത്ത ധൗത്യം പൂര്‍ത്തീകരിച്ച നടന്‍റെ ആത്മാര്‍ത്ഥയേയും സമര്‍പ്പണത്തേയും സ്നേഹം കൊണ്ട് മൂടുകയാണ് ആരാധകരും ഒപ്പം സിനിമാ ലോകവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News