‘കേരള കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയത് യുഡിഎഫ്’; ജോസ് കെ മാണിയുടെ വാക്കുകള്‍ ഇന്ന് കേരള കോണ്‍ഗ്രസില്‍ പുകയുന്നു; ചെങ്ങന്നൂരിലെ കേരള കോണ്‍ഗ്രസ് നിലപാടില്‍ ജോസ് കെ മാണിക്ക് അതൃപ്തി

കേരള കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയത് യുഡിഎഫ്. കേരള കോണ്‍ഗ്രസിനെ അന്ത്യം ആഗ്രഹിച്ചത് ഒപ്പം നിന്നവരാണെന്ന ജോസ് കെ മാണിയുടെ പ്രസ്താവന ഇന്ന് തിരിഞ്ഞു കുത്തുന്നു.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ച കെഎം മാണിയുടെ നിലപാടില്‍ ജോസ് കെ മാണിക്ക് അതൃപ്തിയെന്ന് സൂചന.

കേരള കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയത് യുഡിഎഫാണെന്ന് ഡിസംബറില്‍ നടന്ന മഹാസമ്മേളനത്തിലെ ജോസ് കെ മാണിയുടെ വാക്കുകള്‍ ഇന്ന് കേരള കോണ്‍ഗ്രസില്‍ പുകയുകയാണ്. കെഎം മാണി നിലപാട് മാറ്റിയെങ്കിലും പുതിയ നീക്കത്തോട് ജോസ് കെ മാണിക്ക് താത്പര്യമില്ല.


 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here