മെട്രൊ ട്രെയിന്‍ കടന്നുപോകവെ ട്രാക്ക് മുറിച്ചുകടക്കാന്‍ യുവാവിന്റെ ശ്രമം; ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചു; മരണത്തിനും ജീവിതത്തിനുമിടയിലെ ഞെട്ടിക്കുന്ന വീഡിയോ

മെട്രോ ട്രയിന്‍ നീങ്ങുമ്പോള്‍ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ച യുവാവ് രക്ഷപെട്ടത് തലനാരി‍ഴയ്ക്ക്. ഡെല്‍ഹി മെട്രോ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് മയൂര്‍ പട്ടേല്‍ എന്ന യുവാവ് ട്രാക്കില്‍ കുടുങ്ങിയത്.

എന്നാല്‍ ട്രെയിന്‍ താല്‍ക്കാലികമായി നിര്‍ത്തിയത് മയൂറിന് രക്ഷയായി. ജീവിതത്തിനും മരണത്തിനുമിടയിലുള്ല നിമിഷങ്ങള്‍ അപൂര്‍വവും അത്യസാധാരണവുമാണെങ്കില്‍ മയൂര്‍ പട്ടേല്‍ എന്ന യൂവാവും കടന്നു പോയത് ആ നിമിഷങ്ങളിലൂടെയാണ്.

ക‍ഴിഞ്ഞ ദിവസം ദില്ലിയിലാണ് മെട്രോ ട്രെയിന്‍ നീങ്ങുമ്പോള്‍ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ച മയൂര്‍ പട്ടേല്‍ ട്രാക്കില്‍ പെട്ടുപോയത് .പ്ലാറ്റ്ഫോമിലേക്ക് കയറാനുള്ള മുകേഷിന്‍റെ ശ്രമത്തിനിടെ ട്രയിന്‍ മുന്നോട്ടെടുക്കുകയും ചെയ്തു. എന്നാല്‍ മുകേഷിന്‍റെ ഭാഗ്യത്തിന് ട്രയിന്‍ ചെറുതായി നിര്‍ത്തികിട്ടി.

മരണം മുന്നില്‍ കണ്ട മുകേഷ് കിട്ടിയ അവസരം പാ‍ഴാക്കാതെ ഉടന്‍ ട്രാക്കില്‍ നിന്ന് കയറി.മരണത്തില്‍ നിന്ന് രക്ഷപെട്ടെങ്കിലും മയൂറിനെ മെട്രോ ജീവനക്കാര്‍ വെറുതെ വിട്ടില്ല കൈയോടെ പിടികൂടി ചോദ്യം ചെയതപ്പോള്‍ പറഞ്ഞത് തനിക്ക് അടുത്ത പ്ലാറ്റ് ഫോമിലേക്ക് കടക്കുന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നായിരുന്നു.

ഒടുവില്‍ മയൂര്‍ ട്രാക്കില്‍ ട്രെയിനിന്‍റെ കനിവ് കൊണ്ട് രക്ഷപെട്ട മയൂര്‍ ജീവനക്കാരുടെ പി‍ഴയും ഏറ്റുവാങ്ങിയാണ് വീട്ടിലേക്ക് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here