സീറോ മലബാർ സഭയിൽ നിന്നു പുറത്താക്കപ്പെട്ട കന്യാസ്ത്രീയും വൈദികരും ചേർന്ന് നടത്തുന്ന ഉണ്ണി ഈശോ ഭവൻ ആശ്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി : സീറോ മലബാർ സഭയിൽ നിന്നു പുറത്താക്കപ്പെട്ട കന്യാസ്ത്രീയും ചില വൈദികരും ചേർന്ന് കോയമ്പത്തൂരിലെ മധുക്കരയിൽ നടത്തുന്ന ഉണ്ണി ഈശോ ഭവൻ ആശ്രമത്തെക്കുറിച്ച് അന്വേഷിക്കാൻ
ഹൈക്കോടതി നിർദ്ദേശം.

ആശ്രമത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷിക്കാൻ കോടതി അഭിഭാഷകകമ്മിഷനെ നിയമിച്ചു.
ഒരു മാസത്തിനകം റിപ്പാർട്ട് സമർപ്പിക്കണം .

ആശ്രമത്തിൽ ധ്യാനത്തിനു പോയ ശേഷം തിരികെ വരാൻ വിസമ്മതിച്ച ഭാര്യയേയും മക്കളേയും കണ്ടെത്തി ഹാജരാക്കണമെന്ന എറണാകുളം ചിറ്റൂർ സ്വദേശിയുടെ ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി പരിഗണിച്ചത്.
മധുക്കര എസ് പി യേയും പേരൂർ DYSP യേയും കേസിൽ കക്ഷി ചേർത്തു .

പെൺകുട്ടികൾക്കും മാതാവിനും ഒരു മാസത്തേക്ക് കൗൺസലിംഗ് തുടരാൻ കോടതി നിർദേശിച്ചു . അവരെ ഇപ്പോൾ താമസിപ്പിച്ചിരിക്കുന്ന സദനത്തിൽ ഒരു മാസത്തേക്ക് തുടർന്ന് താമസിപ്പിക്കാനും കോടതി ഉത്തരവിട്ടു.

പെൺകുട്ടികളുടെ പിതാവ് ഒഴികെ മറ്റാരുമായും ബന്ധപ്പെടാൻ പാടില്ല. പൊലീസ് കണ്ടെത്തിയപ്പോൾ പെൺകുട്ടികൾ സീറോ മലബാർ സഭയിലെ ചിലർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പൊലീസിന് മൊഴി നൽകിയിരുന്നു .

മൊഴികളിൽ വൈരുധ്യമുണ്ട ന്നും വിശ്വസനീയമല്ലന്നും പ്രാഥമിക അന്വേഷണത്തിനു ശേഷംപൊലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ പൊലീസ് നടത്തുന്ന അന്വേഷണവും തുടരും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here