360 ഡിഗ്രിയില്‍ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുന്ന എബിഡി ഇനിയില്ല; എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപനം; നടുങ്ങലോടെ ആരാധകര്‍

ആധുനിക ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ താരമാണ് ദക്ഷിണാഫ്രിക്കയുടെ ഡിവില്ലിയേഴ്സ്. എല്ലാ ഫോര്‍മാറ്റിലും മികവിന്‍റെ പാരമ്യത്തില്‍ നില്‍ക്കവെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതായി താരം പ്രഖ്യാപനം നടത്തി.ഇനി ആഭ്യന്തര ക്രിക്കറ്റില്‍ ടെെര്റന്‍സിന് വേണ്ടി കളിക്കുമെന്നും  താരം വ്യക്തമാക്കി.

ഇതോടെ  14 വർഷത്തോളം നീളുന്ന രാജ്യാന്തര കരിയറിനാണു മുപ്പത്തിനാലുകാരനായ ഡിവില്ലിയേഴ്സ് തിരശീലയിടുന്നത്. ട്വിറ്റര്‍ വീഡിയോയിലൂടെയാണ് എബിഡി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചടുത്തോളം നടുങ്ങുന്ന വാര്‍ത്തയായിരുന്നു എബിഡിയുടെ വിരമിക്കല്‍. ദക്ഷിണാഫ്രിക്കയുടെ നായകസ്ഥാനം വഹിച്ചിട്ടുള്ള ഡിവില്ലേ‍ഴ്സ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലാണ് ഇടം പിടിച്ചിട്ടുള്ളത്.

114 ടെസ്റ്റുകളും 228 ഏകദിനത്തിലും 78 ടി ട്വന്‍റികളിലുമാണ് ദക്ഷിണാഫ്രിക്കന്‍ ജെ‍ഴ്സിയില്‍ എബിഡി കളത്തിലിറങ്ങിയിട്ടുള്ളത്. ഐപിഎല്ലില്‍ കൊഹ്ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേ‍ഴ്സിന് വേണ്ടിയാണ് താരം കളിച്ചിരുന്നത്. 34ാം വയസ്സിലാണ് എബിഡി വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News