ജ്ജ് ഒരു ജിന്നാണ് പഹയാ; ക്രിക്കറ്റ് അറിയാവുന്നവര്‍ക്കെല്ലാം അത്രമേല്‍ പ്രിയപ്പെട്ട ജിന്ന്; 360 ഡിഗ്രി കറങ്ങിനിന്ന് പന്തിനെ അതിര്‍ത്തിക്ക് മുകളിലൂടെ പറപ്പിക്കാന്‍ ഇനിയാര്; 31 പന്തിലെ ആ അത്ഭുതം ഒരിക്കല്‍ കൂടി കാണാം

ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന്‍ ആരെന്ന് ചോദിച്ചാല്‍ ഒരൊറ്റ പേര് മാത്രമാകും ഉത്തരം. എബിഡി എന്ന ചുരുക്കപ്പെരില്‍ അറിയപ്പെടുന്ന എബ്രഹാം ബെഞ്ചമിന്‍ ഡിവില്ലേ‍ഴ്സ്എന്ന ദക്ഷിണാഫ്രിക്കന്‍ ഇതിഹാസത്തിനു നേരെയാകും എല്ലാ കൈകളും ചൂണ്ടുക.

അതെ, അത്രമേല്‍ പ്രിയപ്പെട്ടവനാണ് എബിഡി ക്രിക്കറ്റ് ലോകത്തിന്. ‍‍17 ാം നമ്പര്‍ ജെ‍ഴ്സില്‍ കളത്തിലെത്തുന്ന ഡിവില്ലേ‍ഴ്സിനെ ക്രിക്കറ്ററിയാവുന്ന എല്ലാവരും ഒരുപോലെ ഇഷ്ടപെടുന്നുവെന്നതാണ് സത്യം. ഒരാള്‍ക്ക് പോലും എബിഡിയോട് എതിര്‍പ്പ് ഉണ്ടാകാനിടയില്ല.

360 ഡിഗ്രി കറങ്ങിനിന്ന് അതിര്‍ത്തിക്ക് മുകളിലൂടെ പന്തിനെ പറപ്പിക്കുന്ന ജിന്ന് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019 ലോകകപ്പ് വരയെങ്കിലും കളത്തിലുണ്ടാകണമെന്ന പ്രാര്‍ത്ഥനയാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്.

ക്രിക്കറ്റ് ലോകത്തിന് മറക്കാനാകാത്ത ഒരായിരം സുന്ദര ഷോട്ടുകള്‍ പകര്‍ന്നു നല്‍കിയ എബിഡി വിടപറയുമ്പോള്‍ ആരാധകര്‍ക്ക് അതിലേറെ ഞെട്ടലുണ്ടാകില്ല. ക്രിക്കറ്റ് പുസ്തകങ്ങളിലെങ്ങുമില്ലാത്ത അനേകം ഷോട്ടുകളായിരുന്നു ആ പ്രതിഭാസത്തിന്‍റെ കരുത്ത്.

അതിന്‍റെ മൂര്‍ത്ത രൂപമായിരുന്നു ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി കുറിച്ച എബിഡിയുടെ ഇന്നിംഗ്സ്. 31 പന്തില്‍ സെഞ്ചുറി തികച്ച ആ ഇന്നിംഗ്സ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഇന്നിംഗ്സായാണ് വിലയിരുത്തപ്പെടുന്നത്.

എബിഡിയുടെ റെക്കോര്‍ഡ് ഇന്നിംഗ്സ് കാണാം

വെസ്റ്റിന്‍ഡീസിനെതിരെയാണ് എബിഡി ഗംഭീരപ്രകടനം പുറത്തെടുത്തത്. എബിഡിയുടെ ഏകദിന ക്രിക്കറ്റ് ജീവിതത്തിലെ 177 ാം മത്സരമായിരുന്നു അത്. 39 ാം ഓവറില്‍ കളത്തിലെത്തിയ ഡിവില്ലേ‍ഴ്സ് 149 റണ്‍സാണ് അടിച്ചെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News