ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു; പോരാട്ടത്തിന് മാറ്റുകൂട്ടാന്‍ സംസ്ഥാന ദേശീയ നേതാക്കള്‍ എത്തും

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു. ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളുമടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കന്മാരും മുഖ്യമന്ത്രിയുമെല്ലാം വരും ദിവസങ്ങളില്‍ മണ്ഡലത്തില്‍ സജീവമാകും.

ഇനി ചെങ്ങന്നൂരിലെ ഉപ തെരഞ്ഞെടുപ്പിന് ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ് മതി. ഈ ഘട്ടത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും പ്രചാരണരംഗത്ത് അവരുടെ ശക്തി തെളിയിക്കുകയാണ്.

ഇടതുപക്ഷത്തിനായി സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഇതിനോടകം ഒരു വട്ടം മണ്ഡലത്തില്‍ പ്രചാരണം നടത്തിക്കഴിഞ്ഞു.

ആലപ്പുഴ ജില്ലയില്‍ നിന്നുള്ള തോമസ് ഐസക്കും ജി സുധാകരനും മണ്ഡലത്തില്‍ താമസിച്ച് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടികള്‍ രണ്ട് ദിവസമാണുള്ളത്.

രണ്ട് ദിവസങ്ങളില്‍ 10 പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി സംസാരിക്കുന്നുണ്ട്. എ കെ ആന്റണി അടുത്ത ദിവസം മണ്ഡലത്തിലെത്തി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. കോണ്‍ഗ്രസിന്റെ മഹിളാ വിഭാഗം ദേശീയ നേതാക്കള്‍ ഇതിനോടകം തന്നെ വിജയകുമാറിനായി പ്രചാരണത്തിനിറങ്ങിയിരുന്നു.

എന്‍.ഡി.എയ്ക്ക് വേണ്ടി നേരത്തെ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രചാരണത്തിന് വരുമെന്ന് പറഞ്ഞിരുന്നെങ്കിലും അവര്‍ പരിപാടി ഒഴിവാക്കി.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് അടുത്ത ദിവസം പ്രചാരണത്തിനിറങ്ങും. എന്തായാലും പൊതുപ്രചാരണം അവസാനിക്കാറാകുമ്പോള്‍ ശരിക്കും ചൂടേറുകയാണ് ഇവിടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News