നിപ വെെറസ്: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും; നടപടിക്കൊരുങ്ങി സര്‍ക്കാര്‍

നിപ്പാ വെെറസിനെതിരെ സര്‍ക്കാര്‍ കരുതലോടെ, നീങ്ങുമ്പോള്‍,  ചില വ്യാജ വൈദ്യമാരും ആള്‍ ദൈവങ്ങളും സോഷ്യല്‍ മീഡിയ വ‍ഴിയും മറ്റും  നടത്തുന്ന വ്യാജ പ്രചരണത്തിനെതിരെ കേസ് എടുക്കാനൊരുങ്ങി സര്‍ക്കാര്‍.

സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ വ്യാജ വൈദ്യന്‍മാര്‍ക്കെതിരെയാണ്  സര്‍ക്കാര്‍ കേസെടുക്കാനൊരുങ്ങുന്നത്.  നുണപ്രചരണ വീഡിയോ ഷെയറു ചെയ്ത  മോഹനനന്‍ എന്ന  വ്യാജ വൈദ്യരും  നിപ്പാ വൈറസ് മരുന്നു കമ്പനിയുടെ തട്ടിപ്പാണെന്നായിരുന്നു മറ്റൊരു വ്യാജ വൈദ്യനായ ജോസഫ് വടക്കുംചേരിയും കുടുങ്ങാനാണ് സാധ്യത.  നിര വധിപ്പേരാണ് ഇരുവരുടേയും നുണപ്രചരണങ്ങള്‍ വിശ്വസിച്ച് സോഷ്യല്‍ മീഡിയ വ‍ഴി ഷെയറു ചെയ്യ്തത്.

നിപ വൈറസ് ബാധയിൽ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക നാഥ ബെഹ്റ വ്യക്തമാക്കിയിരുന്നു.
നിപയെ കുറച്ച് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വിധം ചിലര്‍ തെറ്റായ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് കുറ്റകരമാണെന്നും ഡി.ജി.പി അറിയിച്ചു.
ഇത്തരം സന്ദേശങ്ങള്‍ നല്‍കാന്‍ ഔദ്യോഗികമായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ യാതൊരു കാരണവശാലും ഷെയര്‍ചെയ്യുകയോ മറ്റേതെങ്കിലും വിധത്തില്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ഇതു സംബന്ധിച്ച അന്വേഷണങ്ങളില്‍ പോലീസിനോട് സഹകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News