തൂത്തുക്കുടിലെ പൊലീസ് ക്രൂരത; ഉത്തരവാദികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം: സിപിഐഎം

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ വ്യവസായ ശാലയ്ക്കെതിരെ പ്രതിഷേധിച്ച ജനങ്ങള്‍ക്കുനേരെയുണ്ടായ പൊലീസ് വെടിവെയ്‌പ്പിനെ സിപിഐ എം പൊളിറ്റ്ബ്യൂറോ ശക്തിയായി അപലപിച്ചു.

വെടിവെയ്‌പ്പില്‍ 12 പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും തലയിലും മുഖത്തുമാണ് വെടിയുണ്ടകള്‍ തറച്ചിരിക്കുന്നത്. സംസ്ഥാനപൊലീസിന്റെ ക്രൂരത ഇതില്‍നിന്ന് വ്യക്തമാണ്.

വ്യവസായശാലയുടെ പ്രവര്‍ത്തനം കാരണം വായുവും വെള്ളവും മണ്ണും മലിനമാകുന്നതിനെതിരെ ജനങ്ങള്‍ പ്രകടിപ്പിച്ച ന്യായമായ ആശങ്കകളോട് സംസ്ഥാനസര്‍ക്കാര്‍ പുറംതിരിഞ്ഞുനിന്നതാണ് പ്രതിഷേധത്തിനു ഇടയാക്കിയത്.

ഈ വ്യവസായശാല ഉടന്‍ അടച്ചുപൂട്ടണം. എല്ലാ കക്ഷികളുമായും സംസ്ഥാനസര്‍ക്കാര്‍ ചര്‍ച്ച നടത്തണം. ജനങ്ങളെ വെടിവച്ചു വീഴ്ത്തിയ ക്രൂരതയ്ക്ക് ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ ഉടന്‍ തന്നെ നിയമനടപടി സ്വീകരിക്കണം.

ഈ കൂട്ടക്കൊലയെക്കുറിച്ച് മദ്രാസ് ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ തന്നെ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News