ട്രാൻസ്ജെൻഡേഴ്സിനെ നേതൃനിരയിലേക്കുയർത്തി എസ്‌എഫ്ഐ; നന്ദന എസ്എഫ്ഐ തൃശൂർ ജില്ലാകമ്മിറ്റിയിൽ

സമൂഹം വേർതിരിവോടെ കണ്ടിരുന്ന ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് തുല്യ പരിഗണന നൽകുന്നതിൽ ഇടത് വർഗ്ഗ ബഹുജന സംഘടനകൾ നിർണായക പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.

ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് അംഗത്വം നൽകിയും, കോളേജ് അഡ്മിഷൻ ഫോമിൽ പ്രത്യേക കോളം ഒരുക്കിയും എസ്.എഫ്.ഐ മാതൃകയായിരുന്നു.

മാറ്റി നിർത്തപ്പെടേണ്ടവരല്ല, മാറ്റങ്ങൾക്ക് തുടക്കം കുറിക്കേണ്ടവരാണ് ട്രാൻസ് വിഭാഗക്കാർ എന്നാഹ്വാനം ചെയ്ത് എസ്.എഫ്.ഐ തൃശൂർ ജില്ലാ കമ്മറ്റി വീണ്ടും ചരിത്രം കുറിക്കുകയാണ്.

ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ട നന്ദനയെ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തിയാണ് എസ്.എസ്.ഐ ചരിത്രമെഴുതുന്നത്.

ഇന്ത്യയുടെ ചരിത്രത്തിലാദ്യമാപ്രാണ് ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ജില്ലാ കമ്മിറ്റിയിൽ ട്രാൻസ്‍ജെൻഡർ വിദ്യാർത്ഥി അംഗമാവുന്നത്. SFI നാൽപ്പത്തിനാലാമത് ജില്ലാ സമ്മേളനത്തിലാണ് നന്ദന തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. തൃശ്ശൂർ ഇരിഞ്ഞാലക്കുട സ്വദേശിയാണ് നന്ദന.

കൊടുങ്ങല്ലൂരിൽ വച്ചുനടന്ന സമ്മേളനത്തിന്റെ പ്രസീഡിയം ചുമതലയും നന്ദനക്ക് ആയിരുന്നു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നും എസ്.എഫ്.ഐയുടെ ആദ്യ മെമ്പർഷിപ് നേടിയ വിദ്യാത്ഥിയാണ് നന്ദന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News