ഇന്നും എന്നും എനിക്ക് അത്ഭുതവും പ്രചോദനമാണ് ആ നടി; സൂര്യയുടെ മനസ്സു കീ‍ഴടക്കിയ താരം ജ്യോതികയല്ല; മറ്റൊരു സൂപ്പര്‍ നായിക; കാരണം ഇതാണ്

തന്‍റെ ചിത്രത്തിന്‍റെയും ക്യാരക്ടറിന്‍റെയും പെര്‍ഫെക്ഷനു വേണ്ടി എന്തും ചെയ്യാന്‍ തുനിയുന്നയാളാണ് സൂര്യ. തമി‍ഴിലില്‍ സൂപ്പര്‍ നായക പദവിയിലേക്ക് സൂര്യയെത്തിയതും അക്കാരണം കൊണ്ടു തന്നെയാണ്.

കരിയറിന്‍റെ തുടക്കത്തില്‍ ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചിരുന്നു താനെന്ന് തുറന്നു പറയുകയാണ് സൂപ്പര്‍ താരം. അന്ന് തമി‍‍ഴ് ഡയലോഗുകളായിരുന്നിട്ടു പോലും,പഠിച്ചെടുക്കാന്‍ ഏറെ കഷ്ടപ്പെട്ടു. ഒട്ടേറെ തവണ ഡയലോഗ് തെറ്റിച്ചു. പല സീനുകളും വീണ്ടും വീണ്ടും ചിത്രീകരിച്ചു .

ആ സമയത്താണ് ഒരു ഹിന്ദി താരത്തിനൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. തമി‍ഴ് ഒട്ടും വശമില്ലാത്തൊരു നായികയായിരുന്നു അവര്‍. എന്നാല്‍ ഒരു ഡയലോഗു പോലും അവര്‍ തെറ്റിച്ചില്ല.

ഒരു തമി‍ഴ്നാട്ടുകാരിയെപോലെ അവര്‍ ഡയലോഗ് പറഞ്ഞു നിര്‍ത്തി. അന്നും ഇന്നും അവര്‍ എനിക്ക് പ്രചോദനമാണ്.

പീന്നീട് ഒരുപാട് ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. മോശം കാര്യങ്ങളോട് നോ പറയാനുള്ള ശേഷി അവര്‍ക്ക് ഉണ്ടായിരുന്നു. വിവാഹിതയായ ശേഷവും സിനിമയില്‍ അവര്‍ വീണ്ടു തിരികെയെത്തി. അവര്‍ ജോലിയും കുടുംബവും ഒരുപോലെ കൊണ്ടു പോകുന്നു. ഇത് മഹത്തരമായ കാര്യമാണ്.

അവരെനിക്ക് എന്നും പ്രചോദനമാണ്, അത്ഭുതവും. സൂര്യയ്ക്ക് ഏറെ പ്രചോദനമായ ആ താരം മറ്റാരുമല്ല.

ഒരു കാലത്ത് തെന്നിന്ത്യനിറഞ്ഞു നിന്ന താരമാണ് സിമ്രാന്‍. സൂര്യയുടെ ആദ്യ ചിത്രമായ നേര്‍ക്കു നേരില്‍ സിമ്രനും ഒരു നായികയായിരുന്നു. പിന്നീട് കുറേയേറെ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. അവസാനമായി വാരണം ആയിരത്തിലും ഇരുവരും ജോഡികളായെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel