നിപയില്‍ ഒരു മരണം കൂടി; മരിച്ചത് ചങ്ങരോത്ത് സ്വദേശി

നിപയില്‍ ഒരു മരണം കൂടി. പേരാമ്പ്ര  ചങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. കോ‍ഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. നേരത്തെ മരിച്ച സാബിത്തിന്‍റെയും സ്വാലിഹിന്‍റെയും പിതാവാണ് മരിച്ച മൂസ.

ഇതോടെ, നിപയില്‍ മരിച്ചവരുടെ എണ്ണം 12 ആയി.ഇയാളുടെ വീട്ടലെ കിണറ്റിലായിരുന്നു വവ്വാലുകളെ കണ്ടെത്തിയത്. അതിനിടെ നിപ ബാധിച്ച് മരിച്ചവരെ സംസ്കരിക്കാന്‍ വിസമ്മതിച്ചവര്‍ക്കെതിരെ കേസ് എടുത്തു.

ഒൗദ്യോഗിക നടപടികള്‍ തടസ്സപ്പെടുത്തി, മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നീ കാരണത്താലാണ്
നടക്കാവ് പൊലീസ് കേസ് എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News