പേരന്‍പിനെക്കുറിച്ച് തുറന്നു പറഞ്ഞ് അഞ്ജലി

മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ പുതിയ തമി‍ഴ് ചിത്രമായ പേരന്‍പ്.

ലോകത്തെ വിഖ്യാത ചലച്ചിത്ര മേളകളില്‍ ഒന്നായ റോട്ടര്‍ഡാമില്‍ നിറഞ്ഞ കൈയടികളോടെയാണ് പേരന്‍പിനെ സദസ്സ് വരവേറ്റത്.

പേരന്‍പിനെക്കുറിച്ച് ചിത്രത്തിലെ നായിക അഞ്ജലി പറഞ്ഞ വാക്കുകാണ് ഇന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.

തമി‍ഴ് സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു തീമുമായാണ് പേരന്‍പ് എത്തുന്നതെന്നും ഈ ചിത്രം ലോകസിനിമയ്ക്കുള്ള നമ്മുടെ ഉത്തരമാണെന്നുമാണ് അഞ്ജലി പറയുന്നത്.

ഒരു തമി‍ഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി മനസ് തുറന്നത്. പേരന്‍പ് വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ ടാക്സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്‍റെ നാലാമത്തെ ചിത്രമാണ് പേരന്‍പ്. മമ്മൂട്ടിയെ കൂടാതെ സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട് സമുദ്രകനി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here