ബാഹുബലിയെയും കടത്തിവെട്ടി സായിപല്ലവിയുടെ ചുവടുകള്‍; 11 കോടി 81 ലക്ഷത്തിലധികം കാ‍ഴ്ചക്കാര്‍; സായിയുടെ ഡാന്‍സിന് റെക്കോര്‍ഡ്

ഇന്ത്യന്‍ സിനിമയിലെ തന്നെ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തായിരുന്നു ബാഹുബലിയുടെ കുതിപ്പ്. ചിത്രം റെക്കോര്‍ഡ് കളക്ഷന്‍ നേടിയതിനൊപ്പം സോഷ്യല്‍ മീഡിയയിലും തരംഗം തീര്‍ത്തിരുന്നു. ബാഹുബലിയിലെ സഹോരെയെന്ന ഗാനമായിരുന്നു യൂട്യൂബില്‍ ഏറ്റവും ശ്രദ്ധനേടിയത്.

ദക്ഷിണേന്ത്യന്‍ സിനിമകളിലെ ഗാനങ്ങളില്‍ ഏറ്റവുമധികം കാ‍ഴ്ചക്കാരെന്ന റെക്കോര്‍ഡില്‍ രണ്ടാം സ്ഥാനവും സഹോരെ നേടിയെടുത്തിരുന്നു. 11 കോടി 58 ലക്ഷത്തിലധികം പേരാണ് യൂടൂബില്‍ ഗാനം കണ്ടത്. ധനുഷിന്‍റെ വൈ ദിസ് കൊലവെറി 14 കോടിയിലധികം കാ‍ഴ്ചക്കാരുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്നു.

ഇപ്പോ‍ഴിതാ സായി പല്ലവിയുടെ ചുവടുകള്‍ക്ക് മുന്നില്‍ ദക്ഷിണേന്ത്യന്‍ റെക്കോര്‍ഡുകള്‍ കടപു‍ഴകി വീ‍ഴുകയാണ്. നിലവില്‍ കൊലവെറി പാട്ടിനെ മറികടന്നിട്ടില്ലെങ്കിലും ബാഹുബലിയിലെ സഹോരയുടെ റെക്കോര്‍ഡ് തകര്‍ത്തുക‍ഴിഞ്ഞു സായിയുടെ ഫിദയിലെ നൃത്തം.

തെലുങ്കില്‍ വന്‍ വിജയമായി മാറിയ ഫിദയിലെ ‘വച്ചിൻഡെ’ എന്ന ഗാനമാണ് ദക്ഷിണേന്ത്യയില്‍ കാഴ്ചക്കാരുടെ എണ്ണത്തിൽ ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. 11 കോടി 81 ലക്ഷത്തിലധികം പേരാണ് ഇൗ ഗാനം യൂട്യൂബിലൂടെ കണ്ടത്.

സായി പല്ലവിയുടെ മനോഹരമായ ചുവടുകള്‍ തന്നെയാണ് ഗാനത്തിന്‍റെ പ്രധാന ഹൈലൈറ്റ്. ശക്തികാന്ത് കാർത്തിക്ക് ഇൗണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് മധുപ്രിയയും രാംകിയും ചേർന്നാണ്. സായിയുടെ  ‘വച്ചിൻഡെ’ ഗാനം കൊലവെറിയുടെ റെക്കോര്‍ഡ് തകര്‍ക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

സായിയുടെ  ‘വച്ചിൻഡെ’ ഗാനം  കാണാം

ബാഹുബലിയിലെ സഹോരെ ഗാനം കാണാം

വൈ ദിസ് കൊലവറി കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News