മരിച്ചവരുടെ ഫ്ളക്‌സ് വയ്ക്കുന്നത് നിങ്ങള്‍ കണ്ടിരിക്കും; മരിച്ച വീട്ടില്‍ പോകുന്നവരുടെ ഫ്ളക്‌സ് ഇതാ; കേരളത്തിലെത്തിയ ചില ‘ബിപ്ലവ കാഴ്ചകള്‍’ ഇങ്ങനെയും – Kairalinewsonline.com
DontMiss

മരിച്ചവരുടെ ഫ്ളക്‌സ് വയ്ക്കുന്നത് നിങ്ങള്‍ കണ്ടിരിക്കും; മരിച്ച വീട്ടില്‍ പോകുന്നവരുടെ ഫ്ളക്‌സ് ഇതാ; കേരളത്തിലെത്തിയ ചില ‘ബിപ്ലവ കാഴ്ചകള്‍’ ഇങ്ങനെയും

ട്രോളന്‍മാരുടെ ഇഷ്ട കഥാപാത്രമാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലപ് കുമാര്‍ ദേവ്.

മണ്ടത്തരങ്ങള്‍ വിളമ്പി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ട്രോളന്‍മാരുടെ ഇഷ്ട കഥാപാത്രമാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലപ് കുമാര്‍ ദേവ്. മുഖ്യമന്ത്രിയായ ശേഷം ഇതാദ്യമായി കേരളത്തില്‍ എത്തിയ ത്രിപുര മുഖ്യന്റെ പുതിയ ഫ് ളക്‌സ് കണ്ട് മുക്കത്ത് വിരല്‍ വെയ്ക്കുകയാണ് മലയാളികള്‍.

പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട്ടില്‍ പോകുന്നത് മാലോകരെ അറിയിക്കുന്നതിനാണ് എറണാകുളം നഗരത്തില്‍ ഉടനീളം ഫ് ളക്‌സ് വെച്ചിരിക്കുന്നത്. മുന്‍പും പല നേതാക്കളും മരണവീടുകള്‍ സന്ദര്‍ശിക്കാറുണ്ടെങ്കിലും ഇത്തരം ഒരു പ്രചരണ രീതി ഇതാദ്യമാണ്.

ബിപ്ലവിന്റെ സന്ദര്‍ശനം പ്രമാണിച്ച് AN രാധാകൃഷ്ണന്റെ അനുയായികള്‍ ആണ് ഇത്തരം ഒരു പ്രചരണ രീതി അവലംബിച്ചത്. എന്നാല്‍ ഇത്തരം ഒരു ഫ് ളക്‌സ് വയ്ക്കാന്‍ ഇടയാക്കിയ സാഹചര്യത്തെ പറ്റിയറിയില്ലെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന വിശദീകരണം.

ശ്രീജിത്തിന്റെ വീട്ടില്‍ ത്രിപുര മുഖ്യമന്ത്രി എത്തിയാല്‍ അത് സ്വാഭാവികമായും വാര്‍ത്തയാക്കുമെന്നിരിക്കെ ഫ് ളക്‌സ് വച്ചത് അല്‍പ്പത്തം ആയി എന്ന അഭിപ്രായം ആണ് ബിജെപിയില്‍ ചിലര്‍ക്കുള്ളത്.

മരിച്ച പ്രവര്‍ത്തകന്റെ വീട്ടില്‍ പോകേണ്ടത് നേതൃത്വത്തിന്റെ ബാധ്യതയാണെന്നിരിക്കെ ഇത്തരം വില കുറഞ്ഞ പബ്ലിസിറ്റി ഒഴിവാക്കാമായിരുന്നു എന്ന അഭിപ്രായം ഉയരുന്നുണ്ട്.

To Top