ജഡ്ജി നിയമനം കുടുംബകാര്യമല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ; പദവിക്ക് പരിഗണിക്കുന്നവരില്‍ പലരും അതിന് അര്‍ഹരല്ല

കൊച്ചി: ഹൈക്കോടതി ജഡ്ജി നിയമനത്തിനുള്ള കൊളീജിയം പട്ടികയെ വിമര്‍ശിച്ച് ഹൈക്കോടതി ജസ്റ്റിസ് ബി കെമാല്‍ പാഷ.

ജഡ്ജി നിയമനം കുടുംബകാര്യമല്ലെന്നും ഇപ്പോള്‍ കൊളീജിയം നിര്‍ദേശിച്ച പട്ടികയില്‍ ജഡ്ജിമാരുടെ ബന്ധുക്കളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഈ പദവിക്ക് പരിഗണിക്കുന്നവരില്‍ പലരും ഇതിന് അര്‍ഹരല്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

ജാതിയുടെയും മതത്തിന്റെയും പേരില്‍ വീതം വയ്ക്കാനുള്ളതല്ല ജഡ്ജി പദവിയെന്നും കെമാല്‍ പാഷ പറഞ്ഞു.

ജഡ്ജിമാര്‍ വിരമിക്കലിനുശേഷം സര്‍ക്കാര്‍ പദവികള്‍ സ്വീകരിക്കുന്നതിനെയും ജസ്റ്റിസ് കെമാല്‍ പാഷ വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News