യുഡിഎഫിനെ കേരള ജനത തിരസ്കരിച്ചതിന്‍റെ പരിഭ്രാന്തിയാണ് ആന്‍റണിക്ക്: മുഖ്യമന്ത്രി പിണറായി

യുഡിഎഫിനെ ജനം തിരസ്‌കരിച്ചതിന്റെ പരിഭ്രാന്തിയിലാണ് എ കെ ആന്റണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്‍ഡിഎഫ് മുളക്കുഴ പള്ളിപ്പടിയില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി നമ്മുടെ നാട്ടിലെ ജനാധിപത്യത്തെയാണ് അപകടപ്പെടുത്താന്‍ നോക്കിയത്. ഒരു പാര്‍ട്ടിക്ക് സ്വന്തം എംഎല്‍എമാരെ വിശ്വാസിക്കാന്‍ കഴിയാത്തത് പരിതാപകരം. കോണ്‍ഗ്രസ് എപ്പോഴും മൃദു വര്‍ഗീയതയാണ് പുലര്‍ത്തുന്നത്’

ഇപ്പോഴത്തെ അവസ്ഥ ദയനീയമാണെന്ന് തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ് ആര്‍എസ്എസിന്റെ വോട്ടഭ്യര്‍ഥിച്ച് ആന്റണിയുടെ നടപടി. കെഎസ് യു യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നപ്പോഴുള്ള കോണ്‍ഗ്രസിനെയാണ് ആന്റണി ഇപ്പോഴും മനസില്‍ കൊണ്ടു നടക്കുന്നത്.

ആന്റണി ദേശീയ നേതാവായ കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News