പുത്തന്‍ തന്ത്രവുമായി ഷവോമി

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി പുതിയ പദ്ധതി അവതരിക്കാന്‍ ഒരുങ്ങുകയാണ് ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തികഞ്ഞ ആധിപത്യം പുലര്‍ത്തിയിരുന്ന സാംസങിനെ പോലും പിന്നിലാക്കിയിരിക്കുകയാണ് ഇന്ന് ഷവോമി. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഫീച്ചറുകള്‍ ലഭ്യമാകുന്നതു തന്നെയാണ് ഉപയോക്താക്കളെ ഷവോമിയോട് ചേര്‍ത്തു നിര്‍ത്തുന്നത്.

ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ ലോണ്‍ തരുന്ന പദ്ധതിയുമായാണ് ഷവോമി രംഗത്തു വന്നിരിക്കുന്നത്. എംഐ ക്രെഡിറ്റ് എന്ന പേരിലുള്ള ഈ പദ്ധതിയുടെ പരീക്ഷണം ചൈനയില്‍ വന്‍ വിജയമായിരുന്നു. ഈ ആത്മവിശ്വാസത്തില്‍ തന്നെയാണ് പുതിയ പദ്ധതി ഇന്ത്യയിലേക്കും എത്തിക്കാന്‍ കമ്പനി ഒരുങ്ങുന്നത്. ഷവോമിയുടെ എംയുഐഎ അടിസ്ഥാനമാക്കിയുള്ള ഫോണുകളിലാണ് ഈ വായ്പാ സൗകര്യം ലഭ്യമാകുക.

ആയിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുക. ഇന്‍സ്റ്റന്‍റ് പെഴ്‌സണല്‍ ലോണ്‍ നല്‍കുന്ന സര്‍വീസായ ക്രെഡിറ്റ്ബിയുമായി സഹകരിച്ചാണ് എംഐ ക്രെഡിറ്റ് വഴി വായ്പ നല്‍കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News