തൂത്തുകുടി വെടിവെപ്പ്: സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തൂത്തുകുടി വെടിവെപ്പില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തൂത്തുകുടിയില്‍ പൊലീസ് നടത്തിയത് ആസൂത്രിത കൊലാതകമാണെന്നും സംഭവത്തില്‍ കോടതിയുടെ മേല്‍ നോട്ടത്തോടെയുള്ള സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വളരെ ഗുരുതരമായ വിഷയമാണിതെന്ന് ഹര്‍ജി നല്‍കിയ അഡ്വക്കറ്റ് ജിഎസ് മണി മെയ് 25ാം തീയ്യതിയില്‍ കോടതിയിലില്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഹര്‍ജി തിങ്കളാഴ്ച ശ്രദ്ധയില്‍പ്പെടുത്തിയാല്‍ മതിയെന്ന് ജസ്റ്റിസുമാരായ എ.എം ഖന്‍വില്‍കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel