‘തൂത്തുക്കുടിയില്‍ ശുദ്ധവായുവിന് വേണ്ടി സമരം ചെയ്ത മനുഷ്യരെ സർക്കാര്‍ ചുട്ടുകൊന്നു’; മുഹമ്മദ് റിയാസ്

ഡിവെെഎഫ്ഐ അഖിലേന്ത്യാ നേതാക്കള്‍ തൂത്തുക്കുടി സന്ദർശിച്ചു. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്. പൊലീസ് വെടിവെയ്പ്പിൽ മരിച്ചവരുടെയും വീടും കുടുംബാംഗങ്ങളേയും സംഘം സന്ദര്‍ശിച്ചു.

തൂത്തുക്കുടി വെടിവെയ്പ്പിൽ മരിച്ച സ്നോലിന്‍, കാർത്തിക് എന്നിവരുടെ വീടുകളാണ് ഡിവെെഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്.

ശുദ്ധവായുവിന് വേണ്ടി സമരം ചെയ്ത മനുഷ്യരെ സർക്കാര്‍ ചുട്ടുകൊല്ലുകയായിരുന്നുവെന്നും. ഇത്തരമൊരു സംഭവം ഇന്ത്യാ ചരിത്രത്തിലാദ്യമാണ്.

ആസുത്രിതമായ ഈ കൂട്ടക്കൊലയ്ക്ക് പിന്നിലെ നരേന്ദ്രമോദിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും പങ്ക് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.

വെടിവെയ്പ്പിൽ പരുക്കേറ്റ് 23 പേരാണ് ആശുപത്രിയിൽ ക‍ഴിയുന്നത്. ഇവരെയും ഡിവൈഎഫ്ഐ നേതാക്കള്‍ സന്ദർശിച്ചു.

കേസ് സിറ്റിംഗ് ജഡ്ജി അന്വേഷിക്കണം, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഉയര്‍ത്തണം, തുടങ്ങിയുള്ള ആവശ്യങ്ങളാണ് ഡിവൈഎഫ്ഐ ഉയര്‍ത്തുന്നത്. തമി‍ഴ്നാട് സ്റ്റേറ്റ്ജോയിന്‍ സെക്രട്ടറി ബാലവേലന്‍, രാജേഷ് നിതിന്‍ കണിശേരി എഎറഹീം തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News