മദീനയിലെ ആ കച്ചവടക്കാരനെ തേടി ജനമൊഴുകി; പിന്നിലെ കാരണം ഇതായിരുന്നു

ആ ട്വീറ്റ് വായിച്ച് മദീനയിലെ മിസ്‌വാക് കച്ചവടക്കാരനെ തേടി ജനമൊഴുകിയെത്തി. സാധാരണയിലും കൂടുതല്‍ ആവശ്യക്കാരെകണ്ട് കച്ചവടക്കാരന്‍ അത്ഭുതപ്പെട്ടു. കാര്യമരിഞ്ഞപ്പോള്‍ സന്തോഷിച്ചു. സംഭവം നടക്കുന്നത്,മദീനയിലാണ്.

എന്നാല്‍ ആ ട്വീറ്റിന്‍റെ ഉറവിടം കാനഡയിലും. സ്കോളർഷിപ്പിൽ കാനഡയില്‍ പഠിക്കാനെത്തിയ സൗദി വിദ്യാർത്ഥി അംജാദ് മുഹമ്മദ് അലിയുടേതായിരുന്നു ട്വീറ്റ്.

എന്‍റെ പിതാവ് മദീനയിലെ മിസ്‌വാക് കച്ചവടക്കാരനാണ്. അദ്ദേഹത്തിന്‍റെ അടുത്തു നിന്ന് മിസ്‌വാക് വാങ്ങാമോ’? നിങ്ങള്‍ അങ്ങനെ ചെയ്താല്‍  പിതാവിന് ഏറെ സന്തോഷമായിരിക്കും .  ജീവിക്കാന്‍ വേണ്ടിയാണ് എന്‍റെ പിതാവ് മിസ് വാക്ക് വില്‍ക്കുന്നത്. ഇതായിരുന്നു ആ ട്വീറ്റ്.

ഒപ്പം മിസ്‌വാക് വില്‍ക്കുന്ന ആ ചിത്രവും ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റ്  വെെറലായതോടെ നിരവധിപ്പേരാണ് കടയിലേക്ക് എത്തിയത്.

മിസ്‍വാക് വാങ്ങുമ്പോൾ പിതാവ്  അബു അലിയുടെ മുഖത്തുള്ള സന്തോഷം കൂടെ നിന്ന് ക്യാമറയിൽ പകർത്തി അംജാദിന് സമ്മാനമായി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് ചിലര്‍. തന്‍റെ ട്വീറ്റിനുള്ള പിന്തുണ കണ്ട് സന്തോഷത്തിലാണ് അംജാദ് മുഹമ്മദ് അലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here