ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ വിജയിക്കുമെന്ന് സിഇഎസ് പ്രീ-പോള്‍ സര്‍വ്വേ; ലഭിക്കുക 44.2 ശതമാനം വരെ വോട്ടുകള്‍; യുഡിഎഫിന് 36 ശതമാനം വരെയും ബിജെപിക്ക് 21.5 ശതമാനം വരെയും വോട്ടു ലഭിക്കുമെന്ന് പ്രവചനം; 11ല്‍ 7 പഞ്ചായത്തുകളും എല്‍ഡിഎഫിന്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിക്കുമെന്ന് സര്‍വ്വേ ഫലം.

സ്വതന്ത്ര ശാസ്ത്ര കൂട്ടായ്മയായ സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് നടത്തിയ പ്രീ പോള്‍ സര്‍വ്വേയിലാണ് എല്‍ഡിഎഫിന് വിജയം പ്രവചിക്കുന്നത്.

വോട്ടെടുപ്പിന് തൊട്ടുമുന്‍പ് നടത്തിയ സര്‍വ്വേയില്‍ എല്‍ഡിഎഫിന് 39.8 മുതല്‍ 44.2 ശതമാനം വരെ വോട്ട് കിട്ടുമെന്നാണ് കണ്ടെത്തല്‍. യുഡിഎഫിന് 31.8 മുതല്‍ 36.2 ശതമാനം വരെ വോട്ട് ലഭിക്കും. 16.5 മുതല്‍ 21.5 ശതമാനം വരെ വോട്ടുകളാണ് ബിജെപിക്ക് ലഭിക്കുക.

ആകെയുള്ള 11 പഞ്ചായത്തുകളില്‍ 7 പഞ്ചായത്തുകള്‍ എല്‍ഡിഎഫിന് ലഭിക്കും. വെണ്‍മണി, ചെറിയനാട്, ചെന്നിത്തല, ബുധനൂര്‍, പുലിയൂര്‍, ആല, മുളക്കുഴ എന്നീ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫിന് സാധ്യത.

തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ മാത്രമാണ് യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുക. ബിജെപിക്ക് ഒരു പഞ്ചായത്തിലും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സര്‍വ്വേ കണ്ടെത്തല്‍.

മാന്നാര്‍, പാണ്ടനാട്, ചെങ്ങന്നൂര്‍ എന്നീ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണെന്ന് സര്‍വ്വേ പ്രവചിക്കുന്നു.

82 പോളിംഗ് ബൂത്തുകളില്‍ നിന്ന് 2050 പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സര്‍വെ തയ്യാറാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News