ഇന്ധനവില വര്‍ധനവ്; ആശ്വാസമായി എല്‍ഡിഎഫ് സര്‍ക്കാര്‍; അധിക നികുതി ഒ‍ഴിവാക്കാന്‍ മന്ത്രിസഭായോഗ തീരുമാനം

സംസ്ഥാനത്ത് പെട്രോൾ – ഡീസൽ വില കുറയും. വർധിപ്പിക്കുന്ന ഇന്ധനവിലയിൽ നിന്നും സംസ്ഥാനത്തിന്‍റെ അധിക നികുതി ഒ‍ഴിവാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം. ജൂണ്‍ ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ ധനസഹായം നൽകും. ഒപ്പം മത്സ്യത്തൊ‍ഴിലാളികൾക്ക് ഒരുമാസത്തെ സൗജന്യ റേഷനും. ഐ എ എസ് തലത്തിലെ അഴിച്ചുപണിക്കും മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

ദിവസേ ഇന്ധന വില വര്‍ധിപ്പിക്കുന്ന എണ്ണക്കമ്പനികളുടേയും അതിന് കൂട്ടുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെയും നടപടികള്‍ക്കെതിരെ ശക്തമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര് നടത്തിയത്‍. ഇന്ധന വിലവര്‍ധനവിൽ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വയ്ക്കാനാണ് തീരുമാനം.

ജൂണ്‍ ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. ഒാരോ ആ‍ഴ്ചയിലെയും വർധനവ് പരിശോധിച്ച് നിരക്കിൽ എത്ര രൂപ കുറയ്ക്കണം എന്നത് ധനവകുപ്പ് തീരുമാനിക്കും.

കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ ധനസഹായം നൽകും. ഒപ്പം മത്സ്യത്തൊ‍ഴിലാളികൾക്ക് ഒരുമാസത്തെ സൗജന്യ റേഷൻ നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. തീരദേശത്തിന്‍റെ സംരക്ഷണത്തിനു വേണ്ടിയുള്ള സമഗ്ര പാക്കേജിനും മന്ത്രിസഭ അംഗീകാരം നൽകി.

ഐ എ എസ് തലത്തില്‍ വലിയ അഴിച്ചുപണിക്കും അംഗീകാരമായി. പത്തനംതിട്ട, ആലപ്പു‍ഴ, തൃശ്ശൂര്‍, പാലക്കാട്,വയനാട് ജില്ലാ കളക്ടർമാർക്കാണ് മാറ്റം.ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയെ തൃശ്ശൂരിലെക്കും പത്തനംതിട്ട കളക്ടര്‍ ഡി. ബാലമുരളിയെ പാലക്കാട്ടേക്കും സ്ഥലം മാറ്റിയിട്ടുണ്ട്.

തൃശൂർ ജില്ലാ കളക്ടർ കൗശിക്കിനെ വാട്ടർ അതോറിറ്റി എം.ഡിയായി നിയമിക്കാനും തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News