കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്ന പ്രതികള്‍ കെവിനെ പുഴയില്‍ ചാടിക്കുകയായിരുന്നു; റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ

കെവിനെ പുഴയില്‍ ചാടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കെവിന്‍ കാറില്‍ നിന്ന് രക്ഷപ്പെട്ടെന്ന മൊഴി തള്ളി പൊലീസ്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയാണ് ഏറ്റുമാനൂര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

അതേസമയം കെവിന്റെ ആന്തരികഅവയവങ്ങളുടെ രാസപരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. തട്ടികൊണ്ടുപോകുന്നതിനിടെ കാര്‍ തെന്‍മലയില്‍ നിര്‍ത്തിയപ്പോള്‍ കെവിന്‍ രക്ഷപ്പെട്ടന്നായിരുന്നു പ്രതികള്‍ നല്‍കിയ മൊഴി.

എന്നാല്‍ ഈ മൊഴികള്‍ തള്ളികൊണ്ടുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.  തെന്‍മല വന്‍മളമുറിയില്‍ ആഴമുള്ള പുഴയുണ്ടെന്ന് അറിയാമായിരുന്ന പ്രതികള്‍ കെവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്നു പുഴയില്‍ ചാടിക്കുകയായിരുന്നു.

ഇത് മരണത്തിലേക്ക് നയിച്ചു. മര്‍ദ്ദനമേറ്റ് അവശനിലയിലായതിനാല്‍ കെവിന്‍ പുഴയില്‍ മുങ്ങിത്താഴുകയായിരുന്നു.

ഒന്നാംപ്രതി ഷാനുചാക്കോ,അഞ്ചാംപ്രതി ചാക്കോ, ക്വട്ടേഷന്‍ സംഘാംഗം മനു മുരളീധരന്‍ എന്നിവര്‍ക്കായി ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിട്ടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

കൊലപാതകം, ഗൂഢാലോചന,തട്ടികൊണ്ടുപോകല്‍,അപായപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ച് കയറുക,മര്‍ദ്ദിക്കുക, വീട്ടില്‍ നാശനഷ്ടം വരുത്തുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും സംഘര്‍ഷമുണ്ടാക്കാനും സാധ്യതയുള്ളതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

27ന് രാവിലെ ഗാന്ധിനഗര്‍ എഎസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ കെവിന്‍ രക്ഷപ്പെട്ടെന്ന് മു്ഖ്യപ്രതി ഷാനു പറഞ്ഞിരുന്നു. എന്നാല്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇത് കെവിന്‍ കൊല്ലപ്പെട്ട ശേഷമാണെന്നും വ്യക്തമായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News