നിങ്ങള്‍ സ്ഥിരമായി മെയ്ക്കപ്പ് ഉപയോഗിക്കാറുണ്ടോ?; 25 വര്‍ഷം മെയ്ക്കപ്പിനടിമയായ യുവതിയുടെ കണ്ണുകള്‍ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി; സംഭവം ഇങ്ങനെ

മെയ്ക്കപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. പുരുഷന്മാരും സ്ത്രീകളും അക്കാര്യത്തില്‍ ഒട്ടും മോശമല്ല. എന്നാല്‍ മെയ്ക്കപ്പിന് അടിമയായവര്‍ക്ക് ഇതാ ഞെട്ടലുളവാക്കുന്ന കണ്ടെത്തല്‍.

25 വര്‍ഷമായി സ്ഥിരം മസ്ക്കാര ഉപയോഗിക്കുന്ന 50 കാരിയായ തെരേസ് ലിഞ്ച് കണ്ണുകളിലെ ചൊറിച്ചിലും അസ്വസ്ഥതയും കാരണം ഡോക്ടറെ സമീപിച്ചപ്പോ‍ഴാണ് കണ്‍പോളകള്‍ക്കിടയിലെ വെളുത്ത ഭാഗത്തു മുഴുവന്‍ കറുത്ത തരികള്‍ പോലെയുള്ള വസ്തു പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

ഏറെ അപകടമായ ഇത്  മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഡോക്ടര്‍മാര്‍ ചുരണ്ടിക്കളഞ്ഞത്. കുറച്ചുകൂടി വൈകിയിരുന്നേല്‍ കണ്ണിന്‍റെ കാ‍ഴ്ച നഷ്ടപ്പെടുമായിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍.

കണ്ണിലെ ചോറിച്ചലും തുടര്‍ച്ചയായ വെള്ളം വരലുമാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. തെരേസ് ലിഞ്ച പലതരത്തിലുള്ള ലൂബ്രിക്കന്റുകളും ജെല്ലുകളും ഉപയോഗിച്ചുവെങ്കിലും അസ്വസ്ഥത മാറിയില്ല. തുടര്‍ന്നാണ് ഡോക്ടറെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News