നയണില്‍ വാമിഖയെ കൂടാതെ മംമ്തയും

പൃഥ്വിരാജ് നായകനാവുന്ന ‘നയണ്‍’ പുരോഗമിക്കുന്നു. 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജിന്റെ സ്വതന്ത്ര നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് പൃഥ്വിയും ഭാര്യ സുപ്രിയയും ഈ ചിത്രം നിര്‍മ്മിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായാണ് നയന്‍ ഒരുക്കുന്നതെന്നാണ് അറിയുന്നത്.

ബേസില്‍ ജോസ്ഫ് സംവിധാനം ചെയ്ത ഗോദയില്‍ ടൊവിനോയുടെ നായികയായ വാമിഖ ഗബ്ബിയാണ് നയണില്‍ നായികയാവുന്നത്. വാമിഖയെ കൂടാതെ മംമ്ത മോഹന്‍ദാസും ചിത്രത്തിന്റെ ഭാഗമാകുന്നു.
പൃഥ്വിരാജ് തന്നെയാണ് നയണിലെ മമ്തയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News