നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും; സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയും നാളെ

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. പൂർണമായും നിയമനിർമ്മാണത്തിനായാണ് സഭ സമ്മേളിക്കുന്നത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സജി ചെറിയാൻ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നിലവിലെ രാഷ്ട്രീയ സംഭവങ്ങളും സഭയിൽ ചർച്ചയാകും.

പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്. 12 ദിസങ്ങളിലായി പൂർണമായും നിയമനിർമ്മാണത്തിനായാണ് സഭ ചേരുന്നത്. 17 ഒാർഡിനൻസുകളാണ് സഭയുടെ പരിഗണനയ്ക്ക് വരുന്നതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.

ആദ്യ രണ്ടു ദിവസങ്ങളിലായി 6 ഒാർഡിനൻസുകളാകും സഭ പരിഗണിക്കുക. നെൽവയൽ തണ്ണീർത്തട സംരക്ഷണ ഒാർഡിനൻസ്, പബ്ളിക് സർവ്വീസ് കമ്മീഷൻ ഒാർഡിനൻസ്, തിരുവിതാംകൂർ – കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ, കേരള സർവകലാശാല തുടങ്ങിയവയാണ് പരിഗണിക്കുന്ന സുപ്രധാന ഒാർഡിനൻസുകൾ. 2018 – 19 സാമ്പത്തിക വർഷത്തെ ബജറ്റിലെ ഉപധനാഭ്യർത്ഥനകളുടെ ചർച്ചയും വോട്ടെടുപ്പും ജൂൺ 13ന് നടക്കും.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സജി ചെറിയാന്‍റെ സത്യപ്രത്ജ്ഞയും നാളെ നടക്കും. ജൂൺ 21 വരെ സഭ സമ്മേളിക്കുമ്പോൾ കെവിന്‍റെ കൊലപാതകം, ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം എന്നിവയാകും പ്രതിപക്ഷം ആയുധമാക്കുക. ഇക്കാര്യത്തിൽ സർക്കാർ കൈക്കൊണ്ട നടപടികൾ വിശദീകരിച്ചും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പും ഉപയോഗിച്ചാകും ഭരണപക്ഷം പ്രതിപക്ഷത്തെ നേരിടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here