ഏത് ഇരുട്ടിലും അണ്‍ലോക്ക് ചെയ്യാം; ഫെയ്സ് ലോക്ക് ആപ്പിലും മികവ് തെളിയിച്ച് ഷവോമി

സ്മാര്‍ട്ഫോണ്‍ വിപണിയില്‍ ഒന്നാമതെത്താനുള്ള പ്രയത്നത്തിലാണ് ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി. മികച്ച ഫീച്ചറുകളുമായി ഇറക്കിയ പുതിയ ഹാന്‍ഡ് സെറ്റ് എംഐ 8 ആണ് ഇപ്പോള്‍ ഷവോമിയുടെ തുറുപ്പ് ചീട്ട്. ചൈനയില്‍ നടന്ന ഷവോമിയുടെ വാര്‍ഷിക പരിപാടിയിലാണ് എംഐ 8 അവതരിപ്പിച്ചത്.

ഐഫോണ്‍ X നെ പ്രശസ്തമാക്കിയ നോച്ചിനുള്ളില്‍ കുറച്ചു സെന്‍സറുകള്‍ ഉള്‍പ്പെടുത്തിയാണ് ഷവോമി രംഗത്തു വന്നിരിക്കുന്നത്. ഇന്‍ഫ്രാറെഡ് സെന്‍സറാണ് അതിന്‍റെ പ്രത്യേകത. ഏത് ഇരുട്ടിലും ഫെയ്സ് അണ്‍ലോക്ക് ഉപയോഗിക്കാന്‍ ഇതു സഹായിക്കും.

ആറ് ജിബി റാം ആണ് എംഐ 8 നുള്ളത്. ഐ ഫോണില്‍ ഉള്ളതു പോലെ സ്റ്റുഡിയോ ലൈറ്റിങ് മോഡും പോര്‍ട്രെയ്റ്റ് ലൈറ്റിങ് മോഡും പുതിയ മോഡലില്‍ ഷവോമി അവതരിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News