മാസ്കും കൈയ്യുറയും ധരിച്ച് കുറ്റ്യാടി എംഎല്‍എ നിയമസഭയില്‍; നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി

പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമായപ്പോള്‍ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള സഭയിലെത്തിയത് മാസ്കും കൈയ്യുറയും ധരിച്ച്. എംഎല്‍എ നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഗൗരവമായ വിഷയത്തെ അപഹസിക്കുന്ന രീതിയാണ് എംഎല്‍എ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു.

അതേസമയം എംഎല്‍എയുടെ നടപടിയെ ആരോഗ്യ മന്ത്രി കെ കെ ശൈലജയും എതിര്‍ത്തു. മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട്  ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശമുണ്ട്. ഒന്നുകില്‍ എംഎല്‍യ്ക്ക് നിപ ബാധയുണ്ടാകണം. അല്ലെങ്കില്‍ അത്തരത്തിലുളളവരുമായി സമ്പര്‍ക്കമുണ്ടാകണം. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ എംഎൽഎ സഭയിൽ വരാന്‍ പടില്ലായിരുന്നുവെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

എന്നാല്‍ കോ‍ഴിക്കോട് എല്ലാവരും മാസ്ക് ധരിച്ചാണ് നടക്കുന്നത്. അതിന്‍റെ പ്രതീകാത്മകമായാണ് എംഎഎല്‍എ മായ്ക് ധരിച്ച് സഭയില്‍ വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News